കൊച്ചി: ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു. കുന്നുംപുറത്താണ് സംഭവം. ഹോട്ടലും ലോഡ്ജും ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.കെട്ടിടത്തില്‍ കുുടുങ്ങിയവരെ പുറത്തെത്തിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ ആറ് മണിയോടാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരുമണിക്കൂറിനുള്ളിൽ നാലു നിലകളിലേക്കും തീപടർന്നു. ഇത് വഴി വാഹനത്തിൽ പോകുകയായിരുന്നു ഒരു കെഎസ് ഇബി ഉദ്യോഗസ്ഥൻ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വൈദ്യുതി ബന്ധം വിഛേദിച്ചു. കെഎസ്ഇബിയുടെ ഓഫീസിലും വിവരമറിച്ചു. വൈദ്യുതി ബന്ധം വിഛേദിച്ചതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി. തീ ഉയർന്നതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെടാനായി പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.