ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്നാട് വീണ്ടും കുറച്ചു. സെക്കൻറിൽ 950 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. സ്പിൽവേയിൽ 30 സെൻറീമീറ്റർ ഉയർത്തിയ ഒരു ഷട്ടറിർ പത്തു സെൻറീമീറ്ററായി കുറച്ചു.
നിലവിലെ റൂൾ കർവ് അനുസരിച്ച് അനുവദനീയ സംഭരണ ശേഷിയായ 142 അടി വെള്ളം നാളെ മുതൽ സംഭരിക്കാം. ഇതിനുള്ള നീക്കത്തിൻറെ ഭാഗമായാണ് നടപടി.
ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ വഴി വെള്ളം തുറന്നു വിട്ടതിനെതിരെ തമിഴ്നാട്ടിൽ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.