കാൺപൂർ: ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോഡുമായി ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായിരിക്കുകയാണ് അശ്വിൻ. 418 വിക്കറ്റുകളുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗിന്റെ റെക്കോഡ് ആണ് ആഷ് മറികടന്നത്.
കാൺപൂരിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്. രണ്ടാം ഇന്നിംഗ്സിൽ കിവീസ് ഓപ്പണർ ടോം ലാഥത്തെ പുറത്താക്കിയതോടെ നേട്ടം 418 ആയി. മത്സരത്തിൽ ആറു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
417 വിക്കറ്റ് വീഴത്താന്‍ ഹര്ഭജന് 103 മത്സരങ്ങള്‍ വേണ്ടി വന്നിരുന്നു. എന്നാൽ 80 മത്സരങ്ങളില്‍ നിന്നാണ് അശ്വിന് റെക്കാർഡ് നേട്ടം സ്വന്തമാക്കിയത്.
He is third on the leading wicket-takers list among Indian bowlers now but for @ashwinravi99 it is more about creating special memories than milestones. 🙌 @Paytm #INDvNZ #TeamIndia pic.twitter.com/eLIjzNMeit
— BCCI (@BCCI) November 29, 2021
ഇതിഹാസ താരങ്ങളായ കപില്‍ ദേവും അനില്‍ കുംബ്ലെയുമാണ് ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ ഇനി അശ്വിന് മുന്നിലുള്ളത്. ലെഗ് സ്പിന്നറായ കുംബ്ലെ 132 ടെസ്റ്റുകളിൽ നിന്ന് 619 വിക്കറ്റ് നേടിയപ്പോൾ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് 131 മത്സരങ്ങളിൽ നിന്ന് 434 വിക്കറ്റുകൾ വീഴ്ത്തി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരിൽ ഇപ്പോൾ പതിമൂന്നാം സ്ഥാനത്താണ് അശ്വിൻ. അശ്വിൻ. 800 വിക്കറ്റുകളുമായി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാമൻ.