അരൂർ ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ അനന്തു രമേശന്റെ വിജയത്തിനായി നവംബർ മാസം 27 , 28 തീയതികളിൽ 52 ബൂത്തുകളിലും മുഴുവൻ വീടുകളിലും ഭവന സന്ദർശനം നടത്തി ഡി വൈ എഫ് ഐ യുവജനങ്ങൾ.ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമായ അനന്തു രമേശന്റെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ രണ്ടു ദിവസക്കാലം ഭവന സന്ദർശനം നടത്തിയത്.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുൽ, ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ, ജില്ലാ ട്രെഷരാരും മാവേലിക്കര എം എൽ എ യുമായ എം എസ് അരുൺ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സി ശ്യാം കുമാർ, ജില്ലാ കമ്മിറ്റി അംഗം ദിനൂപ് വേണു, ബ്ലോക്ക് സെക്രട്ടറി വി കെ സൂരജ് , പ്രസിഡന്റ് നിഷാദ് , ഉൾപ്പടെ അറുനൂറിലധികം വരുന്ന സഖാക്കളാണ് വോട്ട് അഭ്യർത്ഥിച്ച് ഭവന സന്ദർശനം നടത്തിയത്. എൽ ഡി വൈ എഫ് ന്റെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ സൈക്കിൾ റാലിയും ബൈക്ക് റാലിയും ഉൾപ്പടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്