മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ ഏറ്റവും മികച്ച സവിശേഷതകളുള്ള വാഹനമാണ് മഹീന്ദ്ര എക്സ്യുവി 700. കമ്ബനിയുടെ ഇന്ത്യയിലെ പുതുതന്ത്രങ്ങളെല്ലാം വിജയിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പുതു മോഡലിന്റെ സ്വീകാര്യത.ഇതിനകം വെളിപ്പെടുത്തിയ ഫീച്ചറുകള്‍ക്ക് പുറമേ, ഡെലിവറി ലഭിച്ച എക്സ്യുവി700 മോഡലിന്റെ ഉടമകള്‍ പതിവായി പങ്കിടുന്ന ചില പുതിയ കാര്യങ്ങള്‍ കൂടിയുണ്ട്.
അതില്‍ ആദ്യം എടുത്തു പറയേണ്ടത് എസ്‌യുവിയുടെ യഥാര്‍ഥ മൈലേജ് കണക്കുകളാണ്. മിക്കവര്‍ക്കും റിയല്‍ വേള്‍ഡ് മൈലേജ് ലിറ്ററിന് 10 മുതല്‍ 14 കിലോമീറ്റര്‍ വരെയാണ് ലഭിക്കുന്നത്. എക്സ്യുവി700 ഉടമകള്‍ പങ്കിട്ട മറ്റൊരു രസകരമായ കാര്യം ഇന്‍-കാര്‍ പരസ്യങ്ങളുടെ ഓപ്ഷനാണ്.
ഇന്‍ഫോടെയ്ന്‍മെന്റില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മഹീന്ദ്ര ഒരു ഫംഗ്‌ഷണാലിറ്റി നിര്‍മിച്ചിട്ടുണ്ടെന്നാണ് ഇത് അര്‍ഥമാക്കുന്നത്. എന്നിരുന്നാലും ഉടമകളുടെ മുന്‍ഗണന അനുസരിച്ച് പരസ്യങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനുള്ള ഒരു പ്രവര്‍ത്തനവും നല്‍കാന്‍ കമ്ബനി തയാറായതും ഏറെ സ്വീകാര്യമായ വസ്‌തുതയാണ്.
വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടെയുള്ള ഡ്യുവല്‍ സ്‌ക്രീന്‍ ലേഔട്ട്, ലെവല്‍ 2അദാസ് ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റ് സിസ്റ്റം, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ മുതലായ എല്ലാ അതിനൂതന സംവിധാനങ്ങളാണ് വാഹനത്തില്‍ കമ്ബനി അണിനിരത്തിയിരിക്കുന്നത്.
ഇവ സൗജന്യമായേക്കാം അല്ലെങ്കില്‍ പരസ്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ചെലവ് കുറഞ്ഞേക്കാം എന്ന സൂചനയുമുണ്ട്. നിലവില്‍ എസ്‌യുവിക്കായി 70,000 ബുക്കിംഗുകളോളമാണ് മഹീന്ദ്ര നേടിയിരിക്കുന്നത്. 2022 ജനുവരി പകുതിയോടെ വാഹനത്തിന്റെ 14,000 യൂണിറ്റുകള്‍ വിതരണം ചെയ്യാനാണ് കമ്ബനി ഇപ്പോള്‍ ലക്ഷ്യമിടുന്നതും.
മഹീന്ദ്ര എക്സ്യുവി 700 ബുക്ക് ചെയ്തവര്‍ക്ക് അവരുടെ ഡെലിവറി തീയതി ഇതിനോടകം തന്നെ നല്‍കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഭീമമായ കാലതാമസത്തില്‍ ചില ഉടമകള്‍ തൃപ്തരല്ലെന്ന വാര്‍ത്തകളുമുണ്ട്. 2021 ഒക്ടോബര്‍ ഏഴിന് ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച ആദ്യ ദിവസം തന്നെ ബുക്ക് ചെയ്തതായി ഈ ഉടമകള്‍ അവകാശപ്പെടുന്നു. ആദ്യ ദിവസത്തെ ബുക്കിംഗ് ഉണ്ടായിരുന്നിട്ടും ചിലര്‍ക്ക് 2022 നവംബറിലാണ് ഡെലിവറി തീയതി ലഭിച്ചിരിക്കുന്നത്.