ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഒരു പുതിയ വില്‍പ്പനാനന്തര പദ്ധതി ആരംഭിച്ച് ഫ്രഞ്ച് വാഹന നിര്‍മാണ കമ്പനി സിട്രണ്‍.രണ്ട് വകഭേദങ്ങളില്‍ ലഭ്യമാകുന്ന സി5 എയര്‍ക്രോസ് എസ്യുവിയുടെ പുതിയ വിലയില്‍ ഒരു ലക്ഷം രൂപ വരെയാണ് വര്‍ധനവ് നടപ്പിലാക്കിയിരിക്കുന്നത്.
എയര്‍ക്രോസ് സി5 എസ്യുവിയുമായാണ് കമ്ബനി പ്രീമിയം നിരയിലേക്ക് എത്തിയത്. ‘സിട്രണ്‍ സര്‍വീസ് പ്രോമിസ്’ എന്നാണ് പദ്ധതിയുടെ പേര്. ഇത് സിട്രണ്‍ വാഹന ഉടമകള്‍ക്ക് തടസ രഹിത ഉടമസ്ഥത അനുഭവം നല്‍കുന്നതിനായാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം, ഉപഭോക്താക്കള്‍ക്ക് രാജ്യത്തുടനീളമുള്ള ഉറപ്പായ 180 മിനിറ്റ് റോഡ്സൈഡ് അസിസ്റ്റന്‍സ് തെരഞ്ഞെടുക്കാവുന്നതാണ്.
കൂടാതെ വാഹന ഉടമകള്‍ക്ക് ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്സുകളുടെ ലഭ്യതയും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരെക്കൊണ്ട് ഏത് സ്ഥലത്തും കാര്‍ സര്‍വീസ് ചെയ്യാനുമാകും. മുന്‍കൂട്ടി ബുക്ക് ചെയ്ത സര്‍വീസ് അപ്പോയിന്റ്മെന്റുകള്‍ക്കായി സിട്രണ്‍ പിക്ക്-അപ്പ് ആന്‍ഡ് ഡ്രോപ്പ് സൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ജീപ്പ് കോമ്ബസ്, ഹ്യുണ്ടായി ട്യൂസോണ്‍ തുടങ്ങിയ എസ്യുവികളോടാണ് എയര്‍ക്രോസ് സി5 മത്സരിക്കുന്നത്. ഇനി കമ്ബനി പുതിയ സി3 കോംപാക്‌ട് എസ്യുവിയാകും അടുത്തതായി പുറത്തിറക്കുക.
നിലവില്‍ വില്‍പ്പനയ്‌ക്കെത്തുന്ന എയര്‍ക്രോസ് സി5 ഫീല്‍, ഷൈന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് വിപണിയില്‍ എത്തുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ യൂറോപ്യന്‍ മോഡലാണെന്ന് തോന്നിക്കുന്ന രൂപഭംഗിയാണ് എസ്യുവിയുടെ ഏറ്റവും വലിയ പ്രത്യേകത. വിപണിയില്‍ എത്തിയപ്പോള്‍ 29.90 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനത്തെ കമ്ബനി പരിചയപ്പെടുത്തിയിരുന്നത്.