ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഭീമനായ ഷവോമി കോര്പ്പറേഷന് ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലേക്ക് കടക്കുന്നതായി അടുത്തകാലത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഇപ്പോഴിതാ കമ്ബനിയുടെ ഇലക്ട്രിക്ക് വാഹന യൂണിറ്റും ഒരുങ്ങുകയാണ്.രണ്ട് ഘട്ടങ്ങളിലായാണ് പ്ലാന്റ് നിര്‍മ്മിക്കുക.
കൂടാതെ ഷവോമി അതിന്റെ ഓട്ടോ യൂണിറ്റിന്റെ ആസ്ഥാനം, വില്‍പ്പന, ഗവേഷണ ഓഫീസുകള്‍ എന്നിവയും ബീജിംഗ് സാമ്ബത്തിക സാങ്കേതിക വികസന മേഖലയില്‍ നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സര്‍ക്കാര്‍ പിന്തുണയുള്ള സാമ്ബത്തിക വികസന ഏജന്‍സിയായ ബീജിംഗ് ഇടൗണ് ഔദ്യോഗിക വീചാറ്റ് അക്കൗണ്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടോബറില്‍ ഷവോമി ചീഫ് എക്സിക്യൂട്ടീവ് ലീ ജുന് പ്രഖ്യാപിച്ച ലക്ഷ്യം ആണിത്.10 വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ ഇലക്ട്രിക് കാര്‍ ഡിവിഷനില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് മാര്‍ച്ചില്‍ ഷവോമി പറഞ്ഞിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ കമ്ബനി ഇവി യൂണിറ്റിന്റെ ബിസിനസ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിരുന്നു.
സ്മാര്‍ട്ട്ഫോണ്‍ ബിസിനസിലെ ആഭ്യന്തര വില്‍പ്പന വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി കമ്ബനി ആയിരക്കണക്കിന് സ്റ്റോറുകള്‍ തുറക്കുന്നുണ്ട്.പ്രതിവര്‍ഷം 300,000 വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു പ്ലാന്റ് ബീജിംഗില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഷവോമി എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.