അടുത്തിടെയാണ് സുസുക്കി രണ്ടാം തലമുറ എസ്-ക്രോസ്, അന്താരാഷ്ട്ര തലത്തില്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.പുതിയ വാഹനം ഉടന്‍ യൂറോപ്പില്‍ വില്‍പ്പനയ്ക്കെത്തുമെന്നും കമ്ബനി വ്യക്തമാക്കി. സുസുക്കിയുടെ ഹംഗറി ആസ്ഥാനമായുള്ള ഉപസ്ഥാപനമായ മഗ്യാര്‍ സുസുക്കി കോര്‍പ്പറേഷനില്‍ പുതിയ എസ്-ക്രോസ് നിര്‍മ്മിക്കും.
യൂറോപ്പിലെ വില്‍പ്പന ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന്, ഓഷ്യാനിക്, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും ആരംഭിക്കും. പുതിയ എസ്-ക്രോസ് ഇന്ത്യയില്‍ എത്തുമോ എന്ന് കാര്യത്തില്‍ കമ്ബനി നിലവില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല.
ഈ ന്യൂ-ജെന്‍ മോഡല്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മാരുതി സുസുക്കിക്ക് നിലവില്‍ പദ്ധതിയില്ലെന്നാണ് സൂചന. ജനറേഷന്‍ മാറ്റത്തിനൊപ്പം, പഴയ മോഡലിനെ അപേക്ഷിച്ച് കുറച്ച് സവിശേഷതകളും ഫീച്ചറുകളും മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, എസ്-ക്രോസ് നിരവധി പ്രധാന അപ്ഡേറ്റുകളുമായിട്ടാണ് ഇത്തവണ നിരത്തിലെത്തിയിരിക്കുന്നത്.
ഷാര്‍പ്പ് സ്‌റ്റൈലിംഗ്
പുതിയ തലമുറ എസ്-ക്രോസിന്റെ രൂപകല്പന പൂര്‍ണമായും പരിഷ്‌കരിച്ചിട്ടുണ്ട്. മുന്‍വശത്ത്, ഒരു ജോടി നേര്‍ത്ത ഹെഡ്‌ലാമ്ബുകളും ഒരു വലിയ ഗ്രില്ലും കാണാന്‍ സാധിക്കും. സൈഡ് പ്രൊഫൈല്‍ മുമ്പത്തേക്കാള്‍ ബോക്സിയര്‍ ആയി കാണപ്പെടുന്നു.
17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, സംയോജിത ടേണ്‍ സിഗ്‌നലുകളുള്ള ബോഡി-നിറമുള്ള ORVM-കള്‍, ബ്ലാക്ക്-ഔട്ട് ബി, സി പില്ലറുകള്‍ എന്നിവയാല്‍ സൈഡ് പ്രൊഫൈലും സ്പോര്‍ട്ടിയാണ്. ലോ-സ്ലംഗ് മുന്‍-ജെന്‍ മോഡലുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പുതിയ എസ്-ക്രോസ് കൂടുതല്‍ വലിയ എസ്‌യുവിയായി കാണപ്പെടുന്നുവെന്ന് വേണം പറയാന്‍.
പുതിയ എസ്-ക്രോസിന് റെസ്‌റ്റൈല്‍ ചെയ്ത ഇന്റീരിയറും ലഭിക്കുന്നു. 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അപ്ഡേറ്റ് ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള ഡാഷ്ബോര്‍ഡ് ഇപ്പോള്‍ തികച്ചും ആധുനികമായി കാണപ്പെടുന്നു.