മസ്കറ്റ്: ഒമാനിൽ(Oman) അസാന്മാർഗിക പ്രവർത്തനങ്ങളിലേർപ്പെട്ട(immoral acts) ഇരുപത് പ്രവാസികൾ(expats) അറസ്റ്റിൽ. പൊലീസിൻറെ പിടിയിലായവരിൽ ഒൻപത് സ്ത്രീകളും ഉൾപ്പെടുന്നു. മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവരാണ് പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും പൊലീസിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.