ലിമാ: പെറുവിൽ ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രദേശിക സമയം ഞായറാഴ്ച രാവിലെ ബരൻക നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്.