ശ്രീലങ്കൻ വനിതാ ക്രിക്കറ്റ് ടീമിലെ 6 താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി സിംബാബ്വെയിലെത്തിയ ടീം അംഗങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊറോണ വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ആണോ ഇവർക്ക് സ്ഥിരീകരിച്ചത് എന്നതിൽ വ്യക്തതയില്ല. ഒമിക്രോണിൻ്റെ പശ്ചാത്തലത്തിൽ സിംബാബ്വെയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഐസിസി റദ്ദാക്കിയിരുന്നു.
അതേസമയം, അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അവസാന വാക്ക് കേന്ദ്രസർക്കാരിന്റെതെന്ന് ബിസിസിഐ അറിയിച്ചു. ആരോഗ്യമന്ത്രാലയം പറയുന്നതെന്തോ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്നും താരങ്ങളുടെ സുരക്ഷയാണ് ഏറെ പ്രാധാന്യമെന്നും ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു.