‘കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസും ചില സ്വപ്നങ്ങൾ കാണുകയാണ്’; ഹരീഷ് വാസുദേവൻ

കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസും ചില സ്വപ്നങ്ങൾ കാണുകയാണെന്ന്  ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.രാത്രി ഇറങ്ങി നടക്കുന്നവരെയും ഫുട്‌ബോൾ കളിക്കുന്നവരെയും ടർഫ് നടത്തുന്നവരെയും പൊലീസിന് നിരോധിക്കാൻ കഴിയുന്ന കേരളമാണ് ആ സ്വപ്നമെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. 

മനുഷ്യരുടെ അന്തസും അഭിമാനവും ജീവിതവും തച്ചു തകർത്താലും, ആത്മഹത്യയിലേക്ക് നയിച്ചാലും 6 മാസം സസ്‌പെൻഷൻ, അത് കഴിഞ്ഞു സകല ആനുകൂല്യങ്ങളോടും കൂടെ തിരികെയെത്തി പഴയ ഗുണ്ടായിസം ആവർത്തിക്കാൻ അവസരമൊരുക്കുന്ന ഭരണമാണ് അവരുടെ സ്വപ്നമെന്നും  അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,

കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസും ചില സ്വപ്നങ്ങൾ കാണുകയാണ്.
രാത്രി ഇറങ്ങി നടക്കുന്നവരെയും ഫുട്‌ബോൾ കളിക്കുന്നവരെയും ടർഫ് നടത്തുന്നവരെയും പൊലീസിന് നിരോധിക്കാൻ കഴിയുന്ന കേരളമാണ് ആ സ്വപ്നം.

 

നാട്ടുകാർ എപ്പോ പുറത്തിറങ്ങണമെന്നു ജില്ലാ പോലീസ് മേധാവിമാർ തീരുമാനിക്കും.
പൊലീസിന് സംശയമുള്ള, ഒരിക്കൽ ക്രിമിനൽ കേസിൽ പെട്ട മനുഷ്യരെ പാതിരാത്രിയും കൊച്ചുവെളുപ്പിനും വീട്ടിൽക്കയറി നിരീക്ഷിക്കാനുള്ള അധികാരം പൊലീസിന് കിട്ടുന്ന കിണാശ്ശേരി ആണ് ആ സ്വപ്നം.
സ്വന്തം വീട്ടിൽക്കിടന്നു എപ്പോ ഉറങ്ങണമെന്നു പോലീസ് തീരുമാനിക്കും.
മനുഷ്യരുടെ അന്തസും അഭിമാനവും ജീവിതവും തച്ചു തകർത്താലും, ആത്മഹത്യയിലേക്ക് നയിച്ചാലും 6 മാസം സസ്‌പെൻഷൻ, അത് കഴിഞ്ഞു സകല ആനുകൂല്യങ്ങളോടും കൂടെ തിരികെയെത്തി പഴയ ഗുണ്ടായിസം ആവർത്തിക്കാൻ അവസരമൊരുക്കുന്ന ഭരണമാണ് അവരുടെ സ്വപ്നം… 

 

ഇതിനു വിരുദ്ധമായി ജനങ്ങൾ ആരെങ്കിലും ശബ്ദിച്ചാൽ അതിനെ പ്രതിരോധിക്കുന്ന, പോലീസിന്റെ മനോവീര്യം തകരാതെ നോക്കുന്ന ഒരു ആഭ്യന്തരമന്ത്രി ആണ് സ്വപ്നം..
പോലീസിന്റെ ഇമ്മാതിരി ആക്ഷൻ ഹീറോ ബിജു മോഡൽ തോന്നിയവാസങ്ങൾക്ക് കയ്യടിക്കുന്ന സൈബർ സ്‌പേസ് വെട്ടുകിളികൾ ആണ് സ്വപ്നം..

 

ആ സ്വപ്നമാണ് ഇപ്പോൾ നടക്കുന്നത്. പക്ഷെ സ്വപ്നജീവികളെ സഹികെടുമ്പോൾ ജനം ചാട്ടവാറിന് അടിച്ചു ഉണർത്തും, കാരണം ഇത് ഏകാധിപത്യമല്ല, പോലീസ് രാജല്ല, ജനാധിപത്യമാണ്.
പിണറായി വിജയനെക്കൂടി അത് ഓർമ്മിപ്പിക്കാൻ ഇന്നാട്ടിലെ പൗരന്മാർക്ക് ഭരണഘടനാബോധം ബാക്കിയുണ്ട്.

മനുഷ്യരുടെ അന്തസും അഭിമാനവും ജീവിതവും തച്ചു തകർത്താലും, ആത്മഹത്യയിലേക്ക് നയിച്ചാലും 6 മാസം സസ്‌പെൻഷൻ, അത് കഴിഞ്ഞു സകല ആനുകൂല്യങ്ങളോടും കൂടെ തിരികെയെത്തി പഴയ ഗുണ്ടായിസം ആവർത്തിക്കാൻ അവസരമൊരുക്കുന്ന ഭരണമാണ് അവരുടെ സ്വപ്നം… 

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fharish.vasudevan.18%2Fposts%2F10159797046532640&show_text=true&width=500