കൊല്ലം: അവിഹിതബന്ധമാരോപിച്ച് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര തൃക്കണമംഗല്‍ ഗ്രേസ് ഭവനില്‍ ബിജു(47) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ചു വന്ന ബിജു, ഭാര്യയുടെ കഴുത്തിന് കുത്തിപ്പിടിച്ചു ഭിത്തിയില്‍ തല പിടിച്ചിടിച്ചും അടിവയറ്റില്‍ ചവിട്ടിയും മുട്ടുകൊണ്ടു തൊഴിക്കുകയും ചെയ്തു. പര പുരുഷ ബന്ധം ആരോപിച്ചാണ് ബിജു ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചത്.
ദേഹമാസകലം പരിക്കേറ്റ യുവതി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ കേസെടുത്ത കൊട്ടാരക്കര പൊലീസ് കഴിഞ്ഞ ദിവസമാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. 2017ലാണ് ബിജു മതാചാരപ്രകാരം യുവതിയെ വിവാഹം കഴിച്ചത്. കൊട്ടാരക്കര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.