റാഞ്ചി: ‘ജയ് ശ്രീറാം ‘, ‘പാകിസ്താന് മുര്‍ദാബാദ്’ എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ നിര്‍ബന്ധിച്ച് കശ്മീരി വ്യാപാരികള്‍ക്ക് മേല്‍ ആക്രമണം. റാഞ്ചിയിലാണ് സംഭവം.സുഹൃത്തുക്കള്‍ക്കൊപ്പം റാഞ്ചിയിലെ ഹര്മുവിലേക്കു പോകുമ്പോള്‍ 25 പേരടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തുകയും ജയ് ശ്രീറാം ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചതിന് മര്‍ദിക്കുകയുമായിരുന്നെന്ന് റിസ് വാന്‍ പൊലീസിന് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു .
റാഞ്ചിയില്‍ ശൈത്യകാല വസ്ത്രങ്ങള്‍ വില്‍ക്കാനെത്തിയ കശ്മീര്‍ സ്വദേശി റിസവാന്‍ അഹ്മദ് വാനിയാണ് പൊലീസില്‍ പരാതിപ്പെട്ടത്. നഗരത്തിലെ ഡൊറന്ഡയില് രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തതായും സംഭവത്തില്‍ കേസെടുത്തതായും പൊലീസ് വ്യക്തമാക്കി .
കദ്രു ബ്രിഡ്ജിന് സമീപം എത്തിയപ്പോഴും ഒരു സംഘം സമാനരീതിയില്‍ ആക്രമിച്ചു. കമ്ബികൊണ്ട് തലക്കടിച്ചു. തലയില്‍ ധരിച്ചിരുന്ന ഹെല്‍മറ്റ് രണ്ടു കഷണങ്ങളായി. ബൈക്കും നശിപ്പിച്ചെന്നും സഹൃത്തുക്കള്‍ക്കും പരിക്കേറ്റെന്നും സംഘം പണം ഉള്‍പ്പെടെ അപഹരിച്ചെന്നും പരാതിയില്‍ പറയുന്നു.