റിയാദ്: സൗദി അറേബ്യയിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ‘കിയോസ്’ അനുമോദന സദസ്സും ഗാനസന്ധ്യയും സംഘടിപ്പിച്ചു.ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7.30 മുതലായിരുന്നു കുടുംബസംഗമം.എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍, അരിമണി കൊണ്ട് ചിത്രംവരച്ച് വിസ്മയം തീര്‍ത്ത ഷാജിത്ത് നാരായണന്, കോവിഡ് കാലത്ത് സജീവമായി പ്രവര്‍ത്തിച്ച ഹെല്പ് ഡെസ്ക് അംഗങ്ങള്‍ തുടങ്ങിയവരെയാണ് പ്രശംസാഫലകം നല്കി ആദരിച്ചത്.
കണ്ണൂര്‍ യൂനിവേഴ്സിറ്റി തലത്തില്‍ ബി.കോം പരീക്ഷയില്‍ രണ്ടാം റാങ്കും കോളജ് തലത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ സുല്‍ത്താന യൂനസിനെ കിയോസ് ചെയര്മാന് ഡോ. സൂരജ് പണയില്‍ ഫലകം നല്കി ആദരിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ ചെയര്മാന് ഡോ. സൂരജ് പാണയില്‍ അധ്യക്ഷത വഹിച്ചു. ഹുസൈന് അലി ഉദ്ഘാടനം ചെയ്തു. മൊയ്തു അറ്റ്ലസ്, സനൂപ് പയ്യന്നൂര്‍, ജയന് കൊടുങ്ങല്ലൂര്‍, അബ്ദുല്‍ മജീദ്, യു.പി. മുസ്തഫ, ഷഫീഖ് തലശ്ശേരി, പി.വി. അബ്ദുറഹ്മാന് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അനില്‍ ചിറക്കല്‍ സ്വാഗതവും ജോ. കണ്‍വീനര്‍ ഇസ്മാഈല്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.
അനുശോചന പ്രമേയം മുക്താര്‍ അവതരിപ്പിച്ചു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു. നവാസ് കണ്ണൂര്‍, ഷൈജു പച്ച, ഷംസു തൃക്കരിപ്പൂര്‍, റസാഖ്, ജോയ്, രാജീവന്, പ്രഭാകരന്, വിജേഷ്, ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പരിപാടിയോടനുബന്ധിച്ച് ഗാനസന്ധ്യയും കലാപരിപാടികളും അരങ്ങേറി.