തിരുവനന്തപുരം; കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാനായി പി. ജയരാജൻ ചുമതലയേറ്റു. കേരള പബ്ലിക് സർവീസ് കമ്മീഷൻ ശുപാർശ ചെയ്ത 9 പുതിയ ഉദ്യോഗാർഥികൾക്കുള്ള നിയമന ഉത്തരവിൽ ഒപ്പ് രേഖപ്പെടുത്തി ഔദ്യോഗിക ചുമതല ആരംഭിച്ചു.
ഖാദി ഗ്രാമ വ്യവസായ മേഖലയിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ ദ്രുതഗതിയൽ പരിഹരിക്കുന്നതിന് പ്രാധാന്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ദേശീയതയുമായി ബന്ധപ്പെട്ട ഖാദി സ്ഥാപനത്തിൽ ചുമതല ലഭിച്ചതിൽ പൊതു പ്രവർത്തകനെന്ന നിലയിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.