പെഗാസെസ് പോലുളള സൈബര്‍ ആക്രമണങ്ങള്‍ക്കു ഇരയാകുമെന്നു ആശങ്കപ്പെടുന്നുവോ?എന്നാല്‍ ഇത്തരം ഭീതി പൂര്‍ണ്ണമായും ഒഴിവാക്കാം നിങ്ങളുടെത് ഐ ഫോണ്‍ ആണെങ്കില്‍. കാരണം ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായാല്‍ ഐ ഫോണ്‍ ഉടമകളെ അറിയിക്കും.
പരമ്ബരാഗത മാല്‍വെയറുകളില്‍ നിന്നോ വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കുന്ന സ്പൈവെയര്‍ പ്രോഗ്രാമുകളില്‍ നിന്നു വ്യത്യസ്തമല്ല. ഭരണകൂടം സ്പോണ്സര് പെയ്യുന്ന ആക്രമണങ്ങളില്‍ ആപ്പിളിന്റെ അഭിപ്രായത്തില്‍ കൂടുതലും പത്രപ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍, അറ്റോര്‍ണിമാര്‍ തുടങ്ങിയവരാണുളളത്.
ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു ഹാക്കിംങ് നടക്കുന്നുണ്ടോയെന്നു അറിയാനായി ഉപയോക്താക്കള്‍ക്കു ആപ്പിളില്‍ നിന്നു മെയില്‍ വഴിയും ഐമെസേജ് വഴിയും അറിയിപ്പുകള് അലര്‍ട്ടായി ലഭിക്കും. ആപ്പിള്‍ ഐഡി സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഇമെയില്‍ വിലാസത്തിലേക്കും ഫോണ്‍ നമ്ബറിലേക്കും അറിയിപ്പുകള് വരും.
രണ്ടു തവണ പരിശോധിക്കണമെങ്കില്‍, അപ്ലൈഡ്,ആപ്പിൾ.കോം എന്നതിലേക്കു നിങ്ങളുടെ ആപ്പിള്‍ ഐഡി ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്യാം. ആപ്പിള്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള ഏതു ഉപകരണങ്ങള്‍ അപഹരിക്കപ്പെട്ടാല്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പു ലഭിക്കും.
തായ്ളന്ഡ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആറു സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ആക്രമണങ്ങളുടെ മുന്നറിയിപ്പ് നല്‍കിയതായി പറയപ്പെടുന്നു. സ്മാര്‍ട്ട് ഫോണ്‍ ഏതെങ്കിലും സ്പോണ്‍സേര്‍ഡ് ആക്രമണക്കാരി ഹൈജാക്ക് ചെയ്താല്‍ അവര്‍ക്കു നിങ്ങളുടെ സ്വകാര്യ ഡേറ്റാ, ആശയവിനിമയങ്ങള്‍, ക്യാമറ, മൈക്രോ ഫോണ്‍ എന്നിവ വിദൂരമായി ആക്സസ്് ചെയ്യാമെന്നു ആപ്പിള്‍ പറയുന്നു.
ആപ്പിളില്‍ നിന്നു നിങ്ങളുടെ ഐഡി വിവരങ്ങള്‍ അഭ്യര്‍ഥിക്കുന്ന സന്ദേശം ലഭിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ ഒരു ലിങ്കു ക്ലിക്ക് ചെയ്യാന്‍ നിര്‍ദേശിച്ചാല്‍ അതു ഫിഷിംഗ് തട്ടിപ്പാണ്. ആപ്പിള്‍ ഐഡി കൂടുതല്‍ സുരക്ഷിതമാക്കാന്‍ ടുവേ ഓഥന്റിഫിക്കേഷന്‍ ഉപയോഗിക്കുക.