ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സി ശനിയാഴ്ച ജര്‍മ്മന്‍ യൂത്ത് കോച്ച് സബാഹുദീന്‍ മിസ്ലിമിയെ ക്ലബ്ബിന്റെ യൂത്ത് ഡെവലപ്മെന്റ് മേധാവിയായി നിയമിച്ചതായി പ്രഖ്യാപിച്ചു.
ഹെഡ് കോച്ച് മാര്‍ക്കോ പെസ്സായുവോളിക്കൊപ്പം മുമ്ബ് പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഈ 27-കാരന്. ബെംഗളൂരു എഫ്സിയുടെ യൂത്ത് ഡെവലപ്മെന്റ് ആന്‍ഡ് ഗ്രാസ്റൂട്ട് സംരംഭങ്ങള്‍ ഇനി മിസ്ലിമി ആകും നയിക്കുക.
2007-ല്‍ ടുറ അറ്റെർമുക്കെയ്മ് -ല്‍ ഒരു ഫൗണ്ടേഷന് പരിശീലകനായും യൂത്ത് മാനേജരായും മിസ്ലിമി തന്റെ പരിശീലന ജീവിതം ആരംഭിച്ചു. യുവേഫ ‘A’ ലൈസന്‍സ് ഉടമ ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷനിലും ടിഎസ് ജി ഹോഫെന്‍ഹൈം അക്കാദമിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്