ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘ഒമിക്രോണ്‍’ കോവിഡ് വകഭേദത്തെ അത്യന്തം അപകടകാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന.ഒന്നിലേറെ തവണ മ്യൂട്ടേഷന് സംഭവിക്കാന്‍ കെല്‍പ്പുള്ളതാണ് ഒമിക്രോണ്‍. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പുതിയ വകഭേദത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് തല പുകഞ്ഞ് ആലോചിക്കുകയാണ് ലോകാരോഗ്യസംഘടന. നിലവില്‍ ലഭ്യമായ വാക്സിനുകള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഡെല്‍റ്റ വകഭേദത്തെ പോലെ ലോകമെമ്ബാടും നാശം വിതയ്ക്കാന്‍ ഒമിക്രോണ്‍ വകഭേദത്തിനു സാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.