കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടു പേര് അറസ്റ്റില്‍.തൃശൂര്‍ തലപ്പള്ളി സ്വദേശി മുഹമ്മദ് നിയാസ്(26), പള്ളിക്കല്‍ സ്വദേശി അജാസ്(25) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്.
വിദേശത്തു നിന്നു നാട്ടിലേക്കെത്തിയ ഇവരെ എയര്‍പോര്‍ട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം, കേസിലെ മുഖ്യ പ്രതി ഇപ്പോഴും വിദേശത്ത് ഒളിവില്‍ കഴിയുകയാണ്. 2017ല്‍ സമൂഹമാധ്യമത്തിലൂടെ യുവതിയുമായി പരിചയത്തിലായ ഒന്നാം പ്രതി വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് ഇവരുടെ ഒന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പണയംവയ്ക്കാനായി വാങ്ങിയെടുത്തു.
തുടര്‍ന്ന് 2018 മുതല്‍ വിവിധ ഹോട്ടലുകളിലെത്തിച്ച് പീഡനത്തിനിരയാക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി ഇവ രണ്ടും മൂന്നും പ്രതികള്‍ക്കു കൈമാറുകയായിരുന്നു എന്നാണു കേസ്.