അബൂദാബി: യു.എ.ഇയുടെ പൈതൃകം വിളിച്ചോതുന്ന അല്‍ ഹുസുന്‍ മേള പുരോഗമിക്കുന്നു. ചരിത്രവും വര്‍ത്തമാനവും ഭാവിയും സമ്മേളിക്കുന്ന മൂന്നു വിഭാഗങ്ങളായാണ് മേള സജ്ജീകരിച്ചിരിക്കുന്നത്.
വടക്കു പടിഞ്ഞാറന്‍ കവാടത്തിലൂടെ മേളയിലേക്ക് പ്രവേശിക്കുമ്ബോള്‍ പനയോലകള്‍കൊണ്ട് തീര്‍ത്ത സ്റ്റാളുകളിലേക്കാണ് കാഴ്ച എത്തുക.
പഴയ ഇമാറാത്തി ഗ്രാമത്തിെന്റ ഓര്‍മകളുണര്‍ത്തുന്നതാണ് ഈ സ്റ്റാളുകള്‍. ദഫ്, അല്‍ റാസ് ഡ്രമ്മുകളുടെ ശബ്ദം മുഴങ്ങുന്ന മേളയില്‍ സ്വദേശി യുവാക്കളുടെ പരമ്ബരാഗത നൃത്തച്ചുവടുകളും കാണാനാവും. സ്റ്റാളുകളില്‍ ഇമാറാത്തി പരമ്ബരാഗത ഭക്ഷണം, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍ മുതലായവ വില്പനക്ക് വെച്ചിട്ടുമുണ്ട്.
ഒട്ടകങ്ങളുടെയും ആടുകളുടെയും ചെമ്മരിയാടുകളുടെയും രോമങ്ങള്‍കൊണ്ട് വസ്ത്രം നെയ്യുന്ന പരമ്ബരാഗത നെയ്ത്തുവിദ്യകളും സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.നവംബര്‍ 25ന് തുടങ്ങിയ അല്‍ ഹുസ്ന് മേള യു.എ.ഇയുടെ അമ്ബതാം ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് കൊടിയിറങ്ങും.
പരമ്ബരാഗത രീതിയിലുള്ള വാള് നിര്‍മാണം, വള്ളം നിര്‍മാണം, കാലിഗ്രഫി തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പരമ്ബരാഗത രീതികളെ ആധുനിക കാലവുമായി സംയോജിപ്പിക്കുന്ന പദ്ധതികളും മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്.