ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗിന് വധഭീഷണി. എംപിയുടെ ഫോണിൽ വിളിച്ച അജ്ഞാതൻ വധഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ ലഖ്നൗ പോലീസിന് സഞ്ജയ് പരാതി നൽകി.“വീണ്ടും വധഭീഷണി ലഭിച്ചു. ചിലർ എന്നെ കൊല്ലാൻ ആഗ്രഹിച്ചേക്കാം.. കുഴപ്പമില്ല. പക്ഷേ ആ ഭീരുക്കളോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കുറ്റകൃത്യങ്ങൾക്കും അഴിമതിക്കുമെതിരെ ശബ്ദമുയർത്തുന്നത് നിർത്തില്ല….” അദ്ദേഹം ട്വിറ്ററിൽ കുറിച്ച്.
പരാതിയെ തുടർന്ന് ലഖ്നൗവിലെ ഗോമതി നഗർ സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് കമ്മീഷണർ ഡി കെ താക്കൂർ പറഞ്ഞു. ഭീഷണി ലഭിച്ച ഫോൺ നമ്പറും സിംഗ് പോലീസിന് കൈമാറിയിരുന്നു.