ജനീവ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് (ബി.1.1.529) ‘ഒമൈക്രോണ്‍’ എന്ന് പേരിട്ടു. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്.ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും വേഗത്തില്‍ പടരുന്ന ഇനമെന്ന വിഭാഗത്തില്‍ പെടുത്തിയത്.
അന്താരാഷ്ട്രതലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഒമൈക്രോണ്‍ എന്ന് ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.നിലവില്‍ ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കിയിട്ടുള്ള ഡെല്‍റ്റ വകഭേദവും ഈ വിഭാഗത്തിലാണ്.
അതിവേഗ മ്യൂേട്ടഷന് (രൂപമാറ്റം) സംഭവിക്കുന്ന വൈറസ്, ശരീരത്തിലേക്ക് കടക്കാന്‍ സഹായിക്കുന്ന വൈറസിെന്റ സ്പൈക്ക് പ്രോട്ടീനില്‍ മാത്രം 30 പ്രാവശ്യം മ്യൂേട്ടഷന് സംഭവിക്കും. കൂടുതല്‍ രോഗബാധിതരും ചെറുപ്പക്കാര്‍.
ഒമൈക്രോണ്‍ പടര്‍ന്നുപിടിക്കുന്നത് തടയാന്‍ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. പുതിയ വകഭേദം കണ്ടെത്തിയ വാര്‍ത്തക്ക് പിന്നാലെ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞു. ഒമൈക്രോണിന്റെ വില സ്റ്റോക് മാര്‍ക്കറ്റിലുമ പ്രതിഫലിച്ചു.