മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 19 മരണം.32 പേർക്ക് പരിക്കേറ്റു. ബ്രേക്ക് നഷ്ടപ്പെട്ട ബസ് ജേക്വിസിങ്കോയിലെ ഒരു കെട്ടിടത്തിൽ ഇടിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ആറുപേരെ ടൊലൂകയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതൽ അറിവില്ല. മിഷോകാനിൽ നിന്ന് ചാൽമയിലെ റോമൻ കത്തോലിക്ക പള്ളി സന്ദർശിക്കാനായി പുറപ്പെട്ടതായിരുന്നു തീർഥാടകർ.