കുന്നംകുളം: നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് നാല്പത്തിമൂന്നു വര്‍ഷം കഠിന തടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും. തൃശൂര്‍ പുന്നയൂര്‍ സ്വദേശി ജിതിനെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ സ്പെഷല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. നാലര വയസുകാരിയെ സ്വന്തം താമസ സ്ഥലത്തേയ്ക്ക് ബലംപ്രയോഗിച്ച് കൊണ്ടുവന്ന ശേഷം പീഡിപ്പിച്ചെന്നാണ് കേസ്.
പ്രതി ജിതിന് ഒട്ടേറെ പോക്സോ കേസുകളില്‍ പ്രതിയാണ്. വടക്കേക്കാട് സ്റ്റേഷനില്‍ സ്ഥിരം റൗഡിയുമാണ്. നിലവില്‍ ജിതിന് മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുകയാണ്.