മുംബൈ: മുംബൈ വിമാനത്താവളത്തിൽ 3.7 കോടി രൂപയുടെ വിദേശ കറൻസിയുമായി രണ്ട് പേര് പിടിയില്‍. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.
ഷാർജയിലേക്ക് പുറപ്പെടാനൊരുങ്ങുകയായിരുന്നു ഈ യാത്രക്കാർ. ബാഗേജ് സ്കാനിൽ പിടിപ്പെടാത്ത നിലയിൽ ബാഗ് ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു.
ഇവരുടെ കൈവശം പണം കൊണ്ടുപോകാനുള്ള രേഖകളോ ലൈസൻസോ ഉണ്ടായിരുന്നില്ല. യുഎസ് ഡോളറുകളും സൗദി ദിർഹമും ആണ് ട്രോളിയിൽ ഉണ്ടായിരുന്നത്.
സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.