ന്യൂയോര്‍ക്ക്: ഫോര്‍ഡ് തങ്ങളുടെ നാലാം തലമുറ റേഞ്ചര്‍ പിക്കപ്പ് ട്രക്കിനെ വിപണിയില്‍ അവതരിപ്പിച്ചു. ആഗോളതലത്തില്‍ ഫോര്‍ഡിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പിക്കപ്പുകളില്‍ ഒന്നാണ് റേഞ്ചര്‍.
പുതിയ പവര്‍ട്രെയിനുകള്‍, വലിയ ഫോര്‍ഡ് എഫ്-150 പിക്കപ്പ്, ബ്രോങ്കോ എസ്‌യുവികള്‍ എന്നിവയ്ക്ക് അടിസ്ഥനമായി പുതിയ എക്സ്റ്റീരിയര്‍ ഡിസൈന്‍, പൂര്‍ണ്ണമായും നവീകരിച്ച ക്യാബിന്‍ എന്നിവയുമായി ഈ ന്യൂജെന്‍ റേഞ്ചര്‍ അരങ്ങേറുന്നു.
വാഹനത്തിന് പുതിയ ഒരു ഇലക്‌ട്രിഫൈഡ് വേരിയന്റും സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ഫോര്‍ഡ് റേഞ്ചര്‍ 2022 അവസാനത്തോടെ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ മോഡലിനെപ്പോലെ, റേഞ്ചര്‍ റാപ്‌റ്റര്‍ പെര്‍ഫോമന്‍സ് വേരിയന്റും ജനപ്രിയ വൈല്‍ഡ്‌ട്രാക്ക് പോലുള്ള പ്ലസ്ഷര്‍ മോഡലുകളും ഉള്‍പ്പെടെ നിരവധി ബോഡി ടൈപ്പുകളിലും ട്രിം ലെവലുകളിലും പുതിയ റേഞ്ചര്‍ വാഗ്ദാനം ചെയ്യും. കൂടാതെ, ലോഞ്ച് മുതല്‍ ഏകദേശം 600 ഔദ്യോഗിക ആക്‌സസറികള്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യും.
പുതിയ ഫോര്‍ഡ് റേഞ്ചറിന്റെ ക്യാബിനും പുതിയ ഡിസൈനില്‍ പരിഷ്‍കരിച്ചിട്ടുണ്ട്. ഫോര്‍ഡിന്റെ സിങ്ക് 4 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഉള്ള പോര്‍ട്രെയിറ്റ്-ഓറിയന്റേറ്റഡ് ഒരു പുതിയ 10.0-ഇഞ്ച് അല്ലെങ്കില്‍ 12.0-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ വിവിധ ട്രിം അനുസരിച്ച് ഡാഷ് ബോര്‍ഡിലുണ്ട്. കൂടാതെ ആറ് പുതിയ ഡ്രൈവിംഗ് മോഡുകള്‍ക്ക് (മുമ്ബ് റാപ്‌റ്ററില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ) അനുയോജ്യമായ രീതിയില്‍ ഡിസ്‌പ്ലേ ക്രമീകരിക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും, ഓഫ്-റോഡിംഗ് നിയന്ത്രണങ്ങളില്‍ പലതും ഇപ്പോള്‍ ടച്ച്‌സ്‌ക്രീനില്‍ കാണപ്പെടുന്നു, കൂടാതെ മറ്റ് ഉപയോഗപ്രദമായ വിവരങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഒപ്പം ഡ്രൈവ്‌ലൈന്‍, സ്റ്റിയറിംഗ് ആംഗിള്‍, വെഹിക്കിള്‍ പിച്ച്, റോള്‍ ആംഗിളുകള്‍ എന്നിവയിലെ ഡാറ്റയും ഉള്‍പ്പെടുന്ന ഓഫ്-റോഡിംഗിനായി ഒരു പ്രത്യേക സ്‌ക്രീനുണ്ട്.