റിയാദ്: സൗദിയിൽ(Saudi Arabia) ഇന്ന് (നവംബർ 25) 28 പേർക്ക് കൊവിഡ് (covid 19)ബാധ. 38 പേർ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,618 ഉം രോഗമുക്തരുടെ എണ്ണം 538,740 ഉം ആയി. ഇതോടെ ആകെ മരണസംഖ്യ 8,829 ആയി.
2,049 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 48 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 9, ജിദ്ദ 5, മദീന 3, ത്വാഇഫ് 2, മറ്റ് 9 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 47,224,590 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,557,091 ആദ്യ ഡോസും 22,326,769 രണ്ടാം ഡോസും 340,730 ബൂസ്റ്റർ ഡോസുമാണ്.