ബ്രസൽസ്: കുട്ടികളില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പെടുക്കാൻ ഫൈസർ വാക്സിന് അനുമതി. 5നും 11നും ഇടയിലുള്ള കുട്ടികളിൽ കുത്തിവെയ്പ്പെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഡ്രഗ് റെഗുലേറ്ററാണ് അംഗീകാരം നൽകിയത്.
ഇതോടെ ഉടൻ തന്നെ കുട്ടികൾക്ക് ഫൈസറിന്റെ ആദ്യ ഡോസ് ലഭ്യമാകും.
കുട്ടികളിൽ ഉപയോഗിക്കുന്ന ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിന് കോമിർനേറ്റി എന്നാണ് കമ്പനി പേര് നൽകിയിരിക്കുന്നത്. കൊറോണ വൈറസിനെതിരെ 90.7 ശതമാനം ഫലപ്രാപ്തി കോമിർനേറ്റി അവകാശപ്പെടുന്നു. കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണിത്.
പത്ത് മൈക്രോഗ്രാം വീതമുള്ള രണ്ട് ഡോസുകളാണ് കുട്ടികൾക്ക് നൽകുക. മൂന്നാഴ്ച ഇടവേളയിലാണ് സ്വീകരിക്കേണ്ടത്. 12നും 17നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് കഴിഞ്ഞ മെയില്‍ ഫൈസർ വാക്സിൻ ഉപയോഗിക്കാൻ യൂറോപ്യൻ യൂണിയനിൽ അനുമതി ലഭിച്ചിരുന്നു.