ന്യൂഡൽഹി: കോവീഷിൽഡിന്റെയും കോവാക്സിന്റെയും വാണിജ്യ കയറ്റുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. ആവശ്യത്തിന് വാക്സിൻ ലഭ്യമായ സാഹചര്യത്തിലാണ് തീരുമാനം.
വാണിജ്യ കയറ്റുമതി നടത്താവുന്ന വാക്സിന്റെ അളവ് ഓരോ മാസവും കേന്ദ്രസർക്കാർ തീരുമാനിക്കും. വിവിധ രാജ്യങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വാക്സിന്റെ വിതരണം അടുത്തിടെ പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനികൾക്ക് വാക്സിൻ കയറ്റുമതിക്കും അനുമതി നൽകുന്നത്.
സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും പക്കൽ 22.72 കോടി ഡോസ് വാക്സിൻ ഇനിയുമുണ്ടെന്നാണ് കണക്കാക്കുന്നത്.