തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ നിന്ന് ചുവന്ന ഷാളില്‍ പൊതിഞ്ഞ് ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് അനുപമ, അജിത്തിന്റെ കുടക്കീഴില് നടന്നുവരുന്ന ആ കാഴ്ച ഒരിക്കലും മായില്ല. അത് നേരിട്ട് കണ്ടവരുടെ മാത്രമല്ല, ദൃശ്യമാധ്യമങ്ങളില്‍ നോക്കിയിരുന്നവരുടെയും കണ്ണുകള്‍ ഈറനണിയിച്ചിരിക്കും. തീര്‍ച്ചയായും അത് ഏഷ്യാനെറ്റ് ന്യൂസിന്റെ വിജയം തന്നെ. ആ കുഞ്ഞിനെയും അമ്മയെയും സ്നേഹിക്കുന്നവരുടെ പ്രാര്‍ഥനകള്‍ ഏഷ്യാനെറ്റ് ന്യൂസിനൊപ്പവും ഉണ്ടാകും.
പ്രമുഖ സിഐടിയു നേതാവിന്റ ചെറുമകളും എസ്എഫ്ഐ പ്രാദേശിക നേതാവുമായ അനുപമയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ അജിത്തും ഒന്നിച്ച് താമസിക്കുന്നതും അവള് ഗര്‍ഭിണിയായതും പേരൂര്‍ക്കടയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നു. അനുപമ 2020 ഒക്ടോബര്‍ 19ന് ആണ്‍കുഞ്ഞിനെ പ്രസവിച്ചതും കുഞ്ഞിനെ മാറ്റിയതും വൈകിയാണെങ്കിലും മാധ്യമങ്ങള്‍ അറിഞ്ഞു. പക്ഷെ, അവിവാഹിതയായ അമ്മയെന്ന പേര് ചാര്‍ത്തി, അഥവാ പിഴച്ച് പെറ്റവള്‍ എന്ന് അവളുടെ മാതാപിതാക്കളും പാര്‍ട്ടിയും പറഞ്ഞപ്പോള്‍ ആ വിവരം മാധ്യമങ്ങള്‍ മുക്കി. അല്ലെങ്കില്‍ ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവരം നല്കുന്നതില് നിന്നും പിന്‍വാങ്ങി. അവിടെയാണ് സധൈര്യം ഏഷ്യാനെറ്റ് ന്യൂസ് ആ വാര്‍ത്ത ഏറ്റെടുത്തത്. സാദാചാര സൈബര്‍ ഗുണ്ടകള്‍ അനുപമയെയും അജിത്തിനെയും മാത്രമല്ല, ഏഷ്യാനെറ്റ് ന്യൂസിനെയും ആക്രമിച്ചു. സമ്മേളന കാലയളവില്‍ സിപിഎമ്മിന് എതിരെയുള്ള ഗൂഢാലോചനയെന്ന പേരിലാണ് സാദാചാര – സൈബര്‍ ആക്രമണമുണ്ടായത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 14നാണ് ഏഷ്യാനെറ്റ് ന്യൂസ് കുഞ്ഞിനെ തേടുന്ന അമ്മയുടെ കഥ സംപ്രേഷണം ചെയ്തത്. അതോടെ അവിഹിത കുഞ്ഞ് എന്ന മുദ്രചാര്‍ത്തി അതിനെ നേരിടാന്‍ സാദാചാര വാദികള്‍ രംഗത്ത് വന്നു. അനുപമയെയും അജിത്തിനെയും പിഴച്ചവര്‍ എന്ന് വിളിക്കാന്‍ മല്‍സരമായിരുന്നു. സ്ത്രീയും പുരുഷനും നിയമ പ്രകാരം വിവാഹിതരായാല്‍ മാത്രമെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും അവകാശമുള്ളുവെന്ന തരത്തിലായിരുന്നു സൈബര്‍ ആക്രമണം. ഞങ്ങളുടെ കുഞ്ഞ് എന്ന് പരസ്യമായി അജിത്തും അനുപമയും പറയുന്നത് കേള്‍ക്കാന്‍ ആരുമുണ്ടായില്ല. ഇക്കഴിഞ്ഞ നേരും നേരിന്റെ പക്ഷവും നേടിയ വിജയം.
തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ നിന്ന് ചുവന്ന ഷാളില്‍ പൊതിഞ്ഞ് ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് അനുപമ, അജിത്തിന്റെ കുടക്കീഴില് നടന്നുവരുന്ന ആ കാഴ്ച ഒരിക്കലും മായില്ല. അത് നേരിട്ട് കണ്ടവരുടെ മാത്രമല്ല, ദൃശ്യമാധ്യമങ്ങളില്‍ നോക്കിയിരുന്നവരുടെയും കണ്ണുകള്‍ ഈറനണിയിച്ചിരിക്കും. തീര്‍ച്ചയായും അത് ഏഷ്യാനെറ്റ് ന്യൂസിന്റെ വിജയം തന്നെ. ആ കുഞ്ഞിനെയും അമ്മയെയും സ്നേഹിക്കുന്നവരുടെ പ്രാര്‍ഥനകള്‍ ഏഷ്യാനെറ്റ് ന്യൂസിനൊപ്പവും ഉണ്ടാകും.
പ്രമുഖ സിഐടിയു നേതാവിന്റ ചെറുമകളും എസ്എഫ്ഐ പ്രാദേശിക നേതാവുമായ അനുപമയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ അജിത്തും ഒന്നിച്ച് താമസിക്കുന്നതും അവള് ഗര്‍ഭിണിയായതും പേരൂര്‍ക്കടയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നു. അനുപമ 2020 ഒക്ടോബര്‍ 19ന് ആണ്‍കുഞ്ഞിനെ പ്രസവിച്ചതും കുഞ്ഞിനെ മാറ്റിയതും വൈകിയാണെങ്കിലും മാധ്യമങ്ങള്‍ അറിഞ്ഞു. പക്ഷെ, അവിവാഹിതയായ അമ്മയെന്ന പേര് ചാര്‍ത്തി, അഥവാ പിഴച്ച് പെറ്റവള്‍ എന്ന് അവളുടെ മാതാപിതാക്കളും പാര്‍ട്ടിയും പറഞ്ഞപ്പോള്‍ ആ വിവരം മാധ്യമങ്ങള്‍ മുക്കി. അല്ലെങ്കില്‍ ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവരം നല്കുന്നതില് നിന്നും പിന്‍വാങ്ങി. അവിടെയാണ് സധൈര്യം ഏഷ്യാനെറ്റ് ന്യൂസ് ആ വാര്‍ത്ത ഏറ്റെടുത്തത്. സാദാചാര സൈബര്‍ ഗുണ്ടകള്‍ അനുപമയെയും അജിത്തിനെയും മാത്രമല്ല, ഏഷ്യാനെറ്റ് ന്യൂസിനെയും ആക്രമിച്ചു. സമ്മേളന കാലയളവില്‍ സിപിഎമ്മിന് എതിരെയുള്ള ഗൂഢാലോചനയെന്ന പേരിലാണ് സാദാചാര – സൈബര്‍ ആക്രമണമുണ്ടായത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 14നാണ് ഏഷ്യാനെറ്റ് ന്യൂസ് കുഞ്ഞിനെ തേടുന്ന അമ്മയുടെ കഥ സംപ്രേഷണം ചെയ്തത്. അതോടെ അവിഹിത കുഞ്ഞ് എന്ന മുദ്രചാര്‍ത്തി അതിനെ നേരിടാന്‍ സാദാചാര വാദികള്‍ രംഗത്ത് വന്നു. അനുപമയെയും അജിത്തിനെയും പിഴച്ചവര്‍ എന്ന് വിളിക്കാന്‍ മല്‍സരമായിരുന്നു. സ്ത്രീയും പുരുഷനും നിയമ പ്രകാരം വിവാഹിതരായാല്‍ മാത്രമെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും അവകാശമുള്ളുവെന്ന തരത്തിലായിരുന്നു സൈബര്‍ ആക്രമണം. ഞങ്ങളുടെ കുഞ്ഞ് എന്ന് പരസ്യമായി അജിത്തും അനുപമയും പറയുന്നത് കേള്‍ക്കാന്‍ ആരുമുണ്ടായില്ല.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 15ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യുസ് അവര്‍ ചരിത്ര രേഖയാണ്. വിനു വി ജോണ്‍ നയിച്ച ആ ന്യൂസ് അവര്‍ ചര്‍ച്ച ചരിത്രത്തില്‍ അടയാളപ്പെടുത്തണം. അത് ഡോക്യുമെന്റ് ചെയ്ത് എന്നെന്നും സുക്ഷിക്കേണ്ടതാണ്. ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിച്ചയാള്‍, ഇഷ്ടപ്പെട്ട പുരുഷനെ മുത്ത മകള്‍ക്ക് വിവാഹം ചെയ്ത് കൊടുത്തയാള്‍ എന്ത് കൊണ്ട് തന്റെ രണ്ടാമത്തെ മകള്‍ക്ക് ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം ചെയ്ത് കൊടുത്തില്ലെന്ന് മാത്രമല്ല, അവൾ പ്രസവിച്ച കുഞ്ഞിന് മുലപ്പാൽ നിഷേധിച്ചുവെന്നറിയാന് ആ ന്യൂസ് അവര്‍ കാണണം. സ്വന്തം കുഞ്ഞിന് പാലൂട്ടാനുള്ള അമ്മയുടെയും അമ്മയുടെ മുലപ്പാല്‍ ലഭിക്കാനുള്ള കുഞ്ഞിന്റെയും അവകാശമാണ് ആ ന്യൂസ് അവര്‍ ചര്‍ച്ച ചെയ്തത്. മകള്‍ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും ഒരു ദളിതന്റ കുഞ്ഞിനെയാണ് എന്നതിന്റ പേരില്‍ ഒരച്ഛന് ഏതറ്റം വരെ പോകുമെന്നും ആ ന്യൂസ് അവറില്‍ കാണാം. ജൂവനൈല്‍ ജസ്റ്റീസ് നിയമം അട്ടിമറിച്ച് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഇട്ടതിന്റ ഗൂഢാലോചന ആദ്യമായി തുറന്ന് കാട്ടിയത് അന്നത്തെ ന്യൂസ് അവര്‍ ചര്‍ച്ചയിലൂടെ വിനു വി ജോണ്‍ ആണ്.
സിപിഎം കുടുംബമാണ് അനുപമയുടേത്. അപ്പൂപ്പന് മാത്രമല്ല, അമ്മയും അച്ചനും പാര്‍ട്ടി കമ്മിറ്റികളില്‍ സ്ഥാനം വഹിക്കുന്നവര്‍. അതു കൊണ്ടായിരിക്കാം കുഞ്ഞിനെ ലഭിക്കാന്‍ ആദ്യം അനുപമ സമീപിച്ചത് സിപിഎമ്മിനെയാണ്.
സിപിഎം ജില്ലാ സെക്രട്ടറി ആനാവുര്‍ നാഗപ്പന്, സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്, പൊളിറ്റ് ബ്യറോ അംഗം കോടിയേരി ബാലകൃഷ്ണന്, മുഖ്യമന്ത്രി, ജനാധിപത്യ മഹിള അസോസിയേഷന് നേതാക്കളായ പി.സതി, സൂസന് കോടി തുടങ്ങിയവര്‍ക്ക് തപാല്‍ മുഖേനയും ഇ മെയിലിലും പരാതി നല്‍കിയതായി അനുപമ പറയുന്നു. ആനാവുര്‍ നാഗപ്പനെ ഫോണിലും വിളിച്ച് സംസാരിച്ചു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന് അയച്ച ഇ-മെയിലില്‍ മാത്രമാണ് പ്രതികരണമുണ്ടായത്. വൃന്ദാ കാരാട്ടിന്റെ നിര്‍ദേശ പ്രകാരം മുന്‍ മന്ത്രി പി.കെ. ശ്രീമതി വിളിച്ച് സംസാരിച്ചു. പക്ഷെ, അവരും നിസ്സഹായയായിരുന്നു. എല്ലാവരും അറിഞ്ഞുള്ള ഗൂഢാലോചനയില്‍ അവര്‍ക്കെന്ത് ചെയ്യാന്‍. അതറിയണമെങ്കില്‍ ഒക്ടോബര്‍ 15ലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അനുപമയുടെ പിതാവിന്റ വാക്കുകള്‍ കേള്‍ക്കണം. പ്രസ്ഥാനവും വക്കീലും ഒക്കെയായി ആലോചിച്ചാണ് കുഞ്ഞിനെ മാറ്റാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. അപ്പോള്‍ അദേഹം സിപിഎം എന്ന പുരോഗമന പ്രസ്ഥാനത്തെ സ്വന്തം ദുരഭിമാനം സംരക്ഷിക്കാന്‍ ഉപയോഗപ്പെടുത്തിയെന്ന് വ്യക്തം. ഭരണകക്ഷിയുടെ സംരക്ഷണമുണ്ടായിരുന്നത് കൊണ്ടാണല്ലോ അനുപമയും അജിത്തും സ്വന്തം കുഞ്ഞിന് വേണ്ടി നല്കിയ പരാതികളൊന്നും പൊലീസ് പരിഗണിക്കാതിരുന്നത്. അനുപമയെ കാണാനില്ലെന്ന പിതാവിന്റ പരാതിയില്‍ കേസ് എടുക്കുകയും ചെയ്തു.
നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതൊക്കെ കേട്ടറിവില്ലാത്ത സംഭവം. നിയമ ബിരുദധാരിയായ ശിശുക്ഷേമ കൗണ്‍സിലിന്റ സെക്രട്ടറി ഇതൊന്നും അറിഞ്ഞില്ലേ? ശിശു ക്ഷേമ കൗണ്‍സിലും ശിശു ക്ഷേമ സമിതിയും നടത്തിയ ഗൂഢാലോചനകള്‍ ഒന്നൊന്നായി ഏഷ്യാനെറ്റ് ന്യുസ് പുറത്ത് കൊണ്ട് വന്നിരുന്നു. അതൊക്കെ ശരിയാണെന്ന് സ്ഥാപിച്ചിരിക്കുകയാണ് വനിതാ – ശിശു വികസന വകുപ്പിന്റ അന്വേഷണ റിപ്പോര്‍ട്ടില്‍. കുടുംബ കോടതിയാണ് ഒപ്പം നിന്നത്. കണ്ണ് മൂടി കെട്ടിയ നീതി ദേവത നീതിയുടെ പക്ഷത്ത് നിന്നു.
എന്തൊക്കെ അപവാദങ്ങളെയാണ് അനുപമക്ക് നേരിടേണ്ടി വന്നത്? ആദ്യാവസാനം ഏഷ്യാനെറ്റ് ന്യൂസ് കുഞ്ഞിനും അമ്മക്കും ഒപ്പം നിന്നു. ദത്തെടുക്കപ്പെട്ടവൻ എന്ന് നാളെ ലോകം വിളിച്ചേക്കാവുന്ന കുഞ്ഞിന് മാതാപിതാക്കളെ ലഭിക്കുന്നതിന് ലക്ഷക്കണക്കിന് അമ്മമാരുടെ പ്രാര്‍ഥനകളും ഉണ്ടായിരുന്നിരിക്കും. അതിന് വഴിയൊരുക്കിയ ഏഷ്യാനെറ്റ് ന്യൂസിനും അത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ടി വി പ്രസാദിനും അഭിമാനിക്കാം.
സ്വന്തം കുഞ്ഞിനുവേണ്ടി അമ്മ നടത്തിയ പോരാട്ടം ദത്ത് നിയമം നിലനില്‍ക്കുന്ന കാലത്തോളം ചര്‍ച്ച ചെയ്യപ്പെടും. അതില്‍ ഏഷ്യാനെറ്റ് ന്യൂസ് വഹിച്ച പങ്കും എഴുതി ചേര്‍ക്കപ്പെടും,തങ്കലിപികളില്‍…