തൊടുപുഴ: ഇടുക്കിയിൽ ലഹരിമരുന്നുമായി യുവാവും യുവതിയും പിടിയിൽ. എറണാകുളം സ്വദേശി ഷെഫിൻ മാത്യു, കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര മോഹൻ എന്നിവരാണ് പിടിയിലായത്.
കുട്ടിക്കാനത്തിന് സമീപം വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 0.06 മി.ഗ്രാം എഡിഎംഎ പിടിച്ചെടുത്തു.
കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷം ഇരുവരും പരുന്തുംപാറ സന്ദര്‍ശിക്കാൻ പോയിരുന്നു. ഇവിടെ വച്ച് സംശയം തോന്നിയ എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് കയ്യിൽ കരുതിയിരുന്ന നിരോധിത ലഹരി വസ്തു കണ്ടെത്തിയത്. താമസിച്ചിരുന്ന മുറിയിലും ലഹരി മരുന്നുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
തുടര്‍ന്ന് ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലും ലഹരി മരുന്ന് പിടികൂടിയത്. ഇരുവരെയും കോടതിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.