ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കെതിരായ ഖാലിസ്ഥാനി പരാമർശത്തിൽ നടി കങ്കണ റണൗട്ടിന് ഡൽഹി നിയമസഭയുടെ സമൻസ്. അടുത്ത മാസം ആറിന് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് രാഘവ് ഛദ്ദ എംഎല്‍എ അധ്യക്ഷനായ സമിതി കങ്കണക്ക് നോട്ടിസ് നല്കി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ പരമാര്‍ശമാണ് നടപടിക്ക് കാരണം.
‘ഖാലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടാകും. പക്ഷേ ഒരു സ്ത്രീയെ നമ്മള് മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. അവര്‍ ഖാലിസ്ഥാനികളെ കൊതുകിനെ പോലെ ചവിട്ടിയരച്ചു. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെ പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത്’- എന്നായിരുന്നു നടിയുടെ പോസ്റ്റ്.