അബുദാബി: യുഎഇ സുവർണ ജൂബിലി സ്മരണാർഥം അബുദാബി പൊലീസ് പുതിയ നമ്പർപ്ലേറ്റ് പുറത്തിറക്കി. ’50’ ആലേഖനം ചെയ്ത നമ്പർ പ്ലേറ്റുകൾ ഇന്നലെ മുതൽ ലഭ്യമാക്കി. 1971 ഡിസംബർ 2നാണ് ഐക്യ അറബ് എമിറേറ്റ്സ് (യുഎഇ) രൂപംകൊണ്ടത്.
50ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് പുതിയ നമ്പർപ്ലേറ്റ് പുറത്തിറക്കിയതെന്ന് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സെയ്തൂൺ അൽമാഹിരി പറഞ്ഞു.