ജിദ്ദ : ലോകത്തെ ഏറ്റവും മികച്ച ഡ്രൈവർമാർ അണിനിരക്കുന്ന കാറോട്ട മത്സരം ജിദ്ദയിൽ. 2021 ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരം ജിദ്ദ കോർണിഷിൽ ഡിസംബർ മൂന്നു മുതൽ അഞ്ചു വരെ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ഫോർമുല വണ്ണിൻറെ ഏറ്റവും കഠിനമായ സീസണുകളിലൊന്നാണ് അവസാന റൗണ്ട്. ഏഴ് തവണ ലോക ചാംപ്യനായ ലൂയിസ് ഹാമിൽട്ടനും മാക്സ് വെർസ്റ്റപ്പനും മത്സരത്തിനുണ്ടാകും
കഴിഞ്ഞ ഏപ്രിലിലാണ് ഫോർമുല വൺ ട്രാക്കിന്റെ നിർമാണ ജോലികൾ ആരംഭിച്ചത്. ബെൽജിയത്തിലെ സ്പാ-ഫ്രാങ്കോർ ചാംപ്സിന് ശേഷം രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രാക്കാണ് ജിദ്ദ കോർണിഷിലേത്. ഏറ്റവും വേഗതയേറിയ ട്രാക്കായി കോർണിഷിലേത് മാറും.50 വ്യത്യസ്ത കമ്പനികളിൽ നിന്നുള്ള 3,000 കരാറുകാരുമായി സഹകരിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.