മഡ്ഗാവ്: കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുനൈറ്റഡും ഇന്ന് മുഖാമുഖം. കഴിഞ്ഞ കളികളിൽ എ ടികെക്കു മുന്നിൽ കേരള ടീമും ബംഗളൂരുവിനോട് നോർത്ത് ഈസ്റ്റും 2-4 എന്ന സമാന സ്കോറിന് തോൽവി അറിഞ്ഞിരുന്നു.
നന്നായി ഓടിക്കളിച്ചിട്ടും കളിമികവിൽ പിന്തള്ളിയാണ് ബ്ലാസ്റ്റേഴ്സിനെ കൊൽക്കത്ത ടീം കീഴടക്കിയത്. നിർണായക ഘട്ടത്തിൽ ആക്രമണം മറന്നും പ്രതിരോധക്കോട്ട തീർക്കുന്നതിൽ പാളിയും എതിരാളികൾക്ക് അവസരങ്ങൾ നൽകിയ ബ്ലാസ്റ്റേഴ്സിന് പഴുതുകൾ തീർത്താലേ ഇത്തവണ ജയംപിടിക്കാനാവൂ.