മുംബൈ: വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനി (Gautam Adani) ഏഷ്യായിലെ ഏറ്റവും വലിയ സമ്പന്നന്. റിലയന്‍സ് മേധാവി മുകേഷ് അംബാനിയെ (Mukesh Ambani) പിന്നിലാക്കിയാണ് ഈ നേട്ടം അദാനി കരസ്ഥമാക്കിയത് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഉണ്ടായ വന്‍ മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് മേധാവിക്ക് അംബാനിയെ മറികടക്കാന്‍ സഹായകരമായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 55 ബില്യൺ ഡോളർ സമ്പത്താണ് അദാനി സ്വായത്തമാക്കിയത്. എന്നാൽ 14.3 ബില്യൺ ഡോളർ മാത്രമാണ് മുകേഷ് അംബാനിക്ക് കൂട്ടിച്ചേർക്കാനായത്.
2020 മാർച്ചിൽ അദാനിയുടെ സമ്പത്ത് 4.91 ബില്യൺ ഡോളറായിരുന്നു. എന്നാലിപ്പോൾ ഇത് 83.89 ബില്യൺ യുഎസ് ഡോളറായാണ് കുതിച്ചുയർന്നത്. അതായത് ഒന്നരവർഷത്തിനിടെ സമ്പത്തിൽ 250 ശതമാനം വർദ്ധനവ്. ഇതോടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമയായ മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയർമാനായ അദാനിക്ക് ധനസമ്പത്തിൽ ഒന്നാം സ്ഥാനം നേടിയത്.
നിലവിൽ, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ് & സെസ്, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ അദാനി ഗ്രൂപ്പ് നടത്തുന്നു.
സൌദി ആരംകോയുടെ റിലയന്‍സുമായുള്ള കരാറില്‍ നിന്നുള്ള പിന്മാറ്റമാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ റിലയന്‍സിന് വന്‍ തിരിച്ചടി ഓഹരി വിപണിയില്‍ ഉണ്ടാക്കിയത്. ബോംബെ സ്റ്റോക്ക് എക്സേഞ്ചില്‍ റിലയന്‍സ് ഓഹരികളില്‍ 1.48 ശതമാനത്തിന്റെ വീഴ്ച സംഭവിച്ചു. 22,000 കോടിയോളമാണ് ഇത് മൂലം നഷ്ടം സംഭവിച്ചത്. മുകേഷ് അംബാനിക്ക് മാത്രം 11,000 കോടി നഷ്ടം സംഭവിച്ചെന്നാണ് കണക്ക്.