കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻ.സി.പി.യു.എല്ലുമായി ചേർന്ന് കേരള സർവകലാശാല അറബിക് വിഭാഗം സംഘടിപ്പിച്ച അഞ്ചാമത് വക്കം മൗലവി സ്മാരക പ്രഭാഷണം മഹാത്മാ ഗാന്ധി സർവകലാശാലയിലെ സോഷ്യൽ സയൻസ് ഡീനും പ്രൊഫസറുമായ ഡോ. എം.എച്ച്. ഇല്ല്യാസ് നിർവഹിച്ചു. “കേരളത്തിലെ ഇസ്ലാമിക ആധുനികതയുടെ മിശ്രിത നിലപാടുകൾ” എന്ന വിഷയത്തെ അധികരിച്ച് നടന്ന പ്രഭാഷണം വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ പ്രൊഫ. വസന്തഗോപാൽ ഉത്ഘാടനം നിർവ്വഹിച്ചു. അഷ്റഫ് കടയ്ക്കൽ, ഡോ. സുഹൈൽ ഇ., വക്കം മൗലവി ഫൗണ്ടേഷൻ ചെയർമാൻ സുഹൈർ, ഡോ. താജുദീൻ മന്നാനി, നൗഷാദ് വാളാട് എന്നിവർ സംസാരിച്ചു.