കോഴിക്കോട്: രണ്ടാം മാറാട് കലാപ സില് വിധി പറഞ്ഞ മാറാട് പ്രത്യേക കോടതി ജഡ്ജി എ എസ് അംബികയ്ക്ക് ഭീഷണിക്കത്ത്. കോഴിക്കോട് സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്ന് എരഞ്ഞിപ്പാലത്തേക്ക് പോസ്റ്റല്‍ വഴിയാണ് ഇന്ന് കത്ത് ലഭിച്ചത്. പ്രത്യേക വിഭാഗം ആളുകളെ മാത്രം ശിക്ഷിക്കുന്നതിനെതിരെയാണ് അജ്ഞാതന്റെ കത്തിലെ പരാമര്‍ശങ്ങള്‍. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം മാറാട് കലാപ കേസിലെ രണ്ടു പ്രതികള്‍ക്കു കൂടി പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 95ാം പ്രതി ഹൈദ്രോസ്, 148ാം പ്രതി നിസാമുദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കലാപ ശേഷം ഒളിവില്‍ പോയ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടിയിലായത്.
2003 മേയ് 2 ന് ആയിരുന്നു ഒന്‍പത് പേര് മരിച്ച രണ്ടാം മാറാട് കലാപം. ഈ കേസില്‍ പ്രത്യേക കോടതി 63 പ്രതികളെയാണ് ഇതുവരെ ശിക്ഷിച്ചത്. കലാപത്തിലെ 76 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതില്‍ 24 പേര്‍ക്ക് കൂടി കേരള ഹൈക്കോടതി ശിക്ഷ വിധിച്ചിരുന്നു. ഈ വിധി പ്രസ്താവം കൂടി പുറത്ത് വന്നതിന് പിന്നാലെയാണ് ജഡ്ജി അംബികയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.