ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടന്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയം സെക്രട്ടറി രാജീവ് ബൻസാൽ. ഡിസംബർ അവസാനത്തോടെ ഇത് സാധ്യമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് വരെ ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. ഇത് പിന്നീട് നവംബർ 30 വരെ നീട്ടിയിരുന്നു.
നിലവിൽ, 25-ലധികം രാജ്യങ്ങളിലേക്ക് എയർ ബബിൾ ക്രമീകരണങ്ങളോടെ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മില്‍ എയര്‍ ബബിള്‍ സംവിധാനമുണ്ടെങ്കില്‍ ചില നിബന്ധനകള്‍ക്കു വിധേയമായി രണ്ടു രാജ്യത്തെയും വിമാനങ്ങള്‍ക്ക് രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ നടത്താനാകും.