ലഖ്നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള വിമത കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങും മുന്‍ ബി.എസ്.പി എംഎല്‍എ വന്ദന സിങ്ങും ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച ലഖ്നൗവില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇരുവരേയും ബിജെപി യുപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് പാർട്ടിയിലേക്ക് സ്വീകരിച്ചു.
മുതിര്‍ന്ന കോൺഗ്രസ് നേതാവ് പരേതനായ അഖിലേഷ് സിംഗിന്റെ മകളാണ് അദിതി സിംഗ്. 2017 ൽ ആണ് ആദ്യമായി റായ്ബറേലിയിൽനിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്.
പാർട്ടിക്കെതിരെ കടുത്ത വിമർശം ഉന്നയിച്ചുവന്നിരുന്ന അദിതി ബിജെപി സർക്കാരിന് അനുകൂലമായി അടുത്തിടെ നിരവധി തവണ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. അദിതി സിംഗിനെ കഴിഞ്ഞ മെയ് മാസത്തിൽ വനിതാ വിഭാഗം നേതൃത്വത്തിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു.
അസംഖണ്ഡ് ജില്ലയിലെ സിഗ്രിയില്‍ നിന്നുള്ള മുന്‍ ബിഎസ്പി എംഎല്‍എ ആയിരുന്നു വന്ദന സിങ്. ഈ വര്‍ഷം ജൂണില്‍ വന്ദനയെ ബിഎസ്പിയില് നിന്ന് പുറത്താക്കിയിരുന്നു.