എറണാകുളം; ആലുവയിൽ ഗാർഹിക പീഡനത്തിനെതിരെ പോലീസിൽ പരാതി നൽകിയ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയോടും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോടും അടിയന്തിര റിപ്പോർട്ട് ലഭ്യമാക്കാൻ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവായി. റിപ്പോർട്ട് ലഭിച്ചാലുടൻ കേസിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു.
അതേസമയം മോഫിയ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ സിഐ സി എല്‍ സുധീറിനെ സ്ഥലം മാറ്റി. പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. ഡിഐജി തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. സിഐയെ സസ്പെന്‍ഡ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ആലുവ പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ സിഐയുടെ കോലം കത്തിച്ചു.