റിയാദ്: സൗദി അറേബ്യയിൽ(Saudi Arabia) പുതുതായി 38 പേർക്ക് കൊവിഡ് (covid 19)ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 32 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,556 ഉം രോഗമുക്തരുടെ എണ്ണം 538,672 ഉം ആയി. ഒരാൾ കൊവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 8,827 ആയി.
2,057 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 50 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 47,141,914 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,531,783 എണ്ണം ആദ്യ ഡോസ് ആണ്. 22,274,400 എണ്ണം സെക്കൻഡ് ഡോസും. 1,716,143 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 335,731 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 7, മദീന 4, മക്ക 4, മറ്റ് 9 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.