പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സിന് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ രാഷ്ട്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബെൽജിയത്തിൽ നിന്ന് മടങ്ങിയെത്തിയ കാസ്റ്റെക്സിന്റെ 11കാരിയായ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു .തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഫ്രാൻസിൽ കോവിഡ് അഞ്ചാം തരംഗം ആരംഭിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്.പല രാജ്യങ്ങളും കനത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്.