ഐസ്എല്ലിൽ ഹൈദരാബാദ് എഫ്സിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ചെന്നൈ തോൽപിച്ചത്. 66ാം മിനുറ്റിൽ നേടിയ പെനൽറ്റിഗോളാണ് ചെന്നൈയുടെ വിജയവഴിയൊരുക്കിയത്. വ്ളാദ്മിർ കോമൻ ആണ് ചെന്നൈയുടെ വിജയഗോൾ നേടിയത്.
മത്സരത്തിലുടനീളം ചെന്നൈയിന് പ്രതിരോധത്തെ വിറപ്പിക്കുന്ന മികച്ച മുന്നേറ്റങ്ങള്‍ നടത്താനായെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് ഹൈദരാബാദിന് തിരിച്ചടിയായത്.
സൂപ്പര്‍ താരം ബര്‍ത്തലോമ്യു ഓഗ്ബെച്ചെ മൂന്നിലേറെ സുവര്ണാവസരങ്ങള് നഷ്ടപ്പെടുത്തിയതോടെ ഹൈദരാബാദിന് നിരാശയായി ഫലം.