കുവൈത്ത് സിറ്റി: ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു. നവംബർ എട്ടിനാണ് മന്ത്രിസഭ പുനഃസംഘടനക്കായി രാജിവെച്ചത്. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന നാഷനൽ ഡയലോഗിെൻറ തുടർച്ചയായി പുതിയൊരു തുടക്കത്തിനായാണ് മന്ത്രിസഭ രാജിവെച്ചത്. പാർലമെൻറിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതൽ പാർലമെൻറ് അംഗങ്ങളെ ഉൾപ്പെടുത്തിയുമാണ് പുതിയ മന്ത്രിസഭ രൂപവത്കരിക്കുക.