തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ (gold smuggling case) പ്രതി സരിത്ത് (sarith) ഉൾപ്പെടെ നാല് പ്രതികള്‍ ജയിലിൽ (jail) മോചിതരായി. ഒന്നാം പ്രതി സരിത്ത്, റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരാണ് ഇന്ന് ജയിലിന് പുറത്തിറങ്ങിയത്. കസ്റ്റംസ് കേസുൾപ്പെടെ എല്ലാ കേസുകളിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കോഫെപൊസ കാലാവധിയും അവസാനിച്ചതോടെയാണ് നാല് പ്രതികളും പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നുമിറങ്ങിയത്.
നയതന്ത്ര സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്ത പ്രതിയാണ് സരിത്ത്. ഒരു വർഷവും നാല് മാസവും പിന്നിടുമ്പോഴാണ് ജയിൽ മോചനം.കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ സ്വര്‍ണക്കൊള്ളയായിരുന്നു നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 26 പ്രതികളാണുള്ളത്. അനുബന്ധ പ്രതികളായി 27 പേരുമുണ്ട്. എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ 35 പ്രതികളുണ്ട്. രണ്ടുപേര്‍ പിടികിട്ടാപ്പുള്ളികളാണ്. സന്ദീപ് നായരെ ഈ കേസില്‍ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം പല വഴിക്കായി തുടരുമ്പോഴും നയതന്ത്ര ബാഗേജ് മറയാക്കിയുള്ള സ്വർണക്കടത്തിന് പിന്നിലെ യഥാർഥ കണ്ണികൾ ആരെന്ന് ഇപ്പോഴും ഉത്തരമില്ല.