അബുദാബി: യുഎഇയുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിസ് എയർ അബുദാബി വിമാന ടിക്കറ്റിനു 50% ഇളവ് പ്രഖ്യാപിച്ചു. കൂടാതെ 50 പേർക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുന്ന ഫോട്ടോ മത്സരവും ആരംഭിച്ചു.
വിസ്എയർ അബുദാബിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും നടക്കുന്ന ഫോട്ടോ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന 50 പേർക്കാണ് ടിക്കറ്റ് ലഭിക്കുക. യുഎഇയുടെ പ്രമുഖ ലാൻഡ്മാർക്കിന്റെ ഫോട്ടോ എടുത്ത് #UAE50WithWIZZൽ പോസ്റ്റ് ചെയ്ത് Wizzair എന്ന് ടാഗ് ചെയ്യണം. മികച്ച ഫോട്ടോകൾ തിരഞ്ഞെടുത്ത് Wizz Air-ന്റെ സോഷ്യൽ മീഡിയ ചാനലുകളിൽ വീണ്ടും പോസ്റ്റ് ചെയ്യും. എയർലൈൻ സർവീസ് നടത്തുന്ന ഏതു സെക്ടറിലേക്കും 2022 മാർച്ച് 26 വരെ യാത്രചെയ്യാവുന്ന സൗജന്യ ടിക്കറ്റാണ് സമ്മാനം.