എറണാകുളം: അങ്കമാലിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദ്ദിച്ചു.ഗുണ്ടാ സംഘാംഗമായ ആന്റണി ജോണിക്കാണ് ഗുരുതര പരുക്കേറ്റത്.സംഭവത്തില്‍ ഗുണ്ടാ നേതാക്കളായ തമ്മനം ഫൈസല്‍, സുബിരാജ് സുന്ദരന്‍, അനൂപ് എന്നിവര്‍ക്കെതിരെ കേസെടുത്തു.
മരട് അനീഷിൻറെയും തമ്മനം ഫൈസലിൻറെയും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്.
ഈ മാസം 11നാണ് സംഭവം നടന്നത്. ആൻറെണി ജോണിയെ തമ്മനം ഫൈസലും സംഘവും തട്ടിക്കൊണ്ട് പോവുകയും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ആയിരുന്നു.