മറയൂര്‍: ആടിനെ മോഷ്ടിച്ച കേസില്‍ മൂന്നാംപ്രതി മറയൂര്‍ പട്ടിക്കാട് മഹേഷിനെ (39) മറയൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.പട്ടിക്കാട് സ്വദേശിനിയായ മഹാലക്ഷ്മിയുടെ ആടിനെയാണ് ഇവർ മോഷ്ടിച്ചത്.
മൂന്നാം പ്രതിയായ ഇയാള്‍ കൊലപാതകക്കേസില്‍ തടവ് ശിക്ഷയിലായിരുന്നു. പരോളിലിറങ്ങിയ മഹേഷ്, കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവകുമാറിനും സേവ്യറിനും ഒപ്പം ചേര്‍ന്ന് പറമ്പില്‍ കെട്ടിയിട്ട ആടിനെ മോഷ്ടിക്കുകയായിരുന്നു.
ഒന്നും രണ്ടും പ്രതികളായ ശിവകുമാറും സേവ്യറും മറ്റൊരു മോഷണക്കേസില്‍ പിടിയിലായിരുന്നു. എസ്.ഐ ഹാഷിം, എ.എസ്.ഐ ഷാജഹാന്, കെ.പി അനില്‍, പി.ടി ബിജോയ്, കെ.കെ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.